ഹരിത പിരിച്ചുവിട്ടത് ജനാധിപത്യവിരുദ്ധത: ഡി വൈ എഫ് ഐ

തിരുവനന്തപുരം | എം എസ് എഫിന്റെ വനിതാ സംഘടനായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഡി വൈ എഫ് ഐ. മുസ്ലിം ലീഗ് നടപടി അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധമാണ്.

പരാതി പറയാനുള്ള സാഹചര്യംകൂടി മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടി നല്‍കുന്നില്ല. വിഷയത്തില്‍ പൊതുസമുഹത്തിന്റെ അഭിപ്രായം ഉയരണം. ആധുനിക സമൂഹത്തിന് അപമാനമാണ് ലീഗ് നടപടി. ഒരു സംഘനടയുടെ ആഭ്യന്തര ജനാധിപത്യം പോലും ലീഗ് അംഗീകരിക്കുന്നില്ല. വലിയ ആദര്‍ശം പ്രസംഗിക്കുന്ന എം കെ മുനീറും ഇ ടി മുഹമ്മദ് ബശീറുമെല്ലാം വിഷയത്തില്‍ പ്രതികരിക്കണം. ആധുനികകാലത്ത് ലീഗ് അപ്രസക്തമാകുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ റഹീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *