പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്​നാട്

ചെന്നൈ: രാജ്യത്ത് വന്‍ വിവാദത്തിന് വഴി വെച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്​നാട് സര്‍ക്കാര്‍ ​ . ഇതില്‍ പ്രതിഷേധിച്ച്‌​ ബി.ജെ.പി അംഗങ്ങള്‍ നിയമ സഭയില്‍ നിന്നും വാക്കൗട്ട്​ നടത്തി.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തന്നെയാണ് സി എ എ ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്​. സി.എ.എ ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന്​ സ്റ്റാലിന്‍ പറഞ്ഞു. കൂടെ രാജ്യത്തിലെ മത സൗഹാര്‍ദത്തിന്​ നല്ലതായിരിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

”ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭരണാധികാരികള്‍ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും ഉള്‍കൊണ്ട്​ പ്രവര്‍ത്തിക്കുന്നവരാകണം. പക്ഷേ സി.എ.എ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന്​ പകരം മതത്തിന്‍റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേര്‍തിരിക്കുന്നു” -സ്റ്റാലിന്‍ വ്യക്തമാക്കി .

അതെ സമയം ശ്രീലങ്കന്‍ തമിഴ്​ അഭയാര്‍ഥികള്‍ക്ക്​ രാജ്യത്ത്​ പൗരത്വം നേടുന്നതിനുള്ള സാധ്യതകളും സി.എ.എ തടയുന്നുവെന്ന്​ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു . തമിഴ്‌നാടിന് പുറമെ കേരളം, പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളും കോണ്‍ഗ്രസ്​ ഭരിക്കുന്ന പഞ്ചാബ്​, രാജസ്ഥാന്‍, ഛത്തീസ്​ഗഢ്​ അടക്കമുള്ള സംസ്ഥാനങ്ങളും സി.എ.എക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed