കള്ളപ്പണത്തിന്റെ തെളിവ് നല്‍കാന്‍ നാളെ ഇഡിക്കുമുന്നില്‍ ഹാജരാവുമെന്ന് ജലീല്‍

മലപ്പുറം: ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ തെളിവുകള്‍ കൈമാറുന്നതിനായി നാളെ കെ ടി ജലീല്‍ ഇഡിക്ക് മുന്നില്‍ ഹാജരാവും.

ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും ഏഴ് തെളിവുകള്‍ കൈമാറുമെന്നും ജലീല്‍ അറിയിച്ചു.

അതേസമയം എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സഹകരണ ബാങ്ക് വിഷയത്തില്‍ സിപിഎം നേതാക്കള്‍ ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി.

ഇ.ഡിയില്‍ കുറെക്കൂടി വിശ്വാസം ജലീലിന് വന്നിട്ടുണ്ടെന്ന് തോന്നുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്ന് ജലീല്‍ പറഞ്ഞു. ആ നിലക്കെ താന്‍ അതിനെ കാണുന്നുള്ളൂ. തന്നോട് പലപ്പോഴും ഇത്തരത്തില്‍ പറയാറുണ്ടെന്നും ജലീല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *