അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്‍; മുല്ല ഹസന്‍ അഖുന്ദ് പ്രധാനമന്ത്രി

കാബൂള്‍: മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്‍. മുല്ല അബ്ദുള്‍ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകും.

താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീര്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും.

 

Leave a Reply

Your email address will not be published. Required fields are marked *