പെഗാസസ് :അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തീരുമാനം സുപ്രീംകോടതി മാറ്റിവെച്ചു. കോടതി അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കേസ് മാറ്റിയത്.

പെഗാസസ് കേസില്‍ സമഗ്ര ഉത്തരവ് ഉണ്ടാകുമെന്ന് രണ്ടാഴ്ച മുമ്ബ് ചീഫ് ജസ്റ്റിസ് സൂചന നല്‍കിയതാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുന്ന സാഹചര്യത്തില്‍ ഇനി അതുകൂടി പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം. പെഗാസസ് സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്.

പെഗാസസ് വിഷയത്തില്‍ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന് ബംഗാള്‍ ജുഡീഷ്യല്‍ സമിതി കേസില്‍ ചീഫ് ജസ്റ്റിസ് സൂചന നല്‍കിയിരുന്നു. സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed