ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് (2,18,54,153) ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിനും നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *