അഫ്ഗാനില്‍ പാക് വിരുദ്ധ മുദ്രാവാക്യവുമായി ജനം തെരുവില്‍

കാബൂള്‍ :അഫ്ഗാനില്‍ പാക് വിരുദ്ധ റാലിയുമായി ജനം തെരുവില്‍. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് കാബൂളില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താന്‍ സഹായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങിയത്. പാകിസ്താന്‍ അഫ്ഗാന്‍ വിട്ടു പോവുക- എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകള്‍ കാബൂളിലെ പാക് എംബസിക്ക് മുമ്ബില്‍ പ്രതിഷേധിച്ചു.

.താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കെ പാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഫൈസ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം കാബൂളില്‍ എത്തിയിരുന്നു.

ഐഎസ്‌ഐ ചീഫ് മുല്ല ബറാദറുമായി കൂടിക്കാഴ്ച നടത്തിയത് താലിബാന്‍ വക്താവ് സൈബിഹുള്ള മുജാഹിദ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഐഎസ്‌ഐ സംഘം താമസിക്കുന്ന കാബൂള്‍ സെറിന ഹോട്ടലിലേക്ക് മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ ആകശത്തേക്ക് വെടിവെച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *