പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയില്‍ ചാടിയത്.

ജോലി ചെയ്യുന്നതിനായി സെല്ലിന് പുറത്തിറക്കിയപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. അലക്കുജോലിക്കായി പോയിടത്തു നിന്നാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍ ഒരു ഷര്‍ട്ട് കയ്യിലെ കവറില്‍ കരുതിയിരുന്നു എന്നാണ് വിവരം. ബസില്‍ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസ് കണ്ടെത്തല്‍.

തിരുവനന്തപുരത്ത് നടന്ന ഒരു കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ഇയാള്‍ ഇതിനു മുന്‍പ് ഇത്തരം ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *