യുവജന സഹകരണ സംഘങ്ങള്‍ക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ പൊതു സമൂഹം യുവജനങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം പൊതു സമൂഹം തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം ഒരിക്കലും തകര്‍ക്കില്ലെന്ന് തെളിയിച്ചവരാണ് കേരളത്തിലെ യുവജനങ്ങള്‍. ആ വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ യുവജന സഹകരണ സംഘങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ മേഖലയുടെ കരുത്തിന് അനുയോജ്യമാകുന്ന നിലയില്‍ യുവജന സഹകരണ സംഘങ്ങള്‍ മാറും. മാറുന്ന കാലത്തിന് അനുസരിച്ച്‌ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സഹകരണ മേഖല തയ്യാറാകുന്നുണ്ട്. ഇതുവരെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്താന്‍ യുവജന സഹകരണ സംഘങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവജന സഹകരണ സംഘങ്ങളും ഇത്തരത്തിലൊന്നാണ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗം കൂടിയാണ് സഹകരണ മേഖലയുടെ സമഗ്ര ഇടപെടലുകള്‍ ഉണ്ടാകുന്നത്. കാര്‍ഷിക രംഗത്ത് മൂലധന നിക്ഷേപം പ്രതിസന്ധിയിലായപ്പോള്‍ നബാര്‍ഡില്‍ നിന്നും നാല് ശതമാനം നിരക്കില്‍ വായ്പയെടുത്ത് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക മേഖലയ്ക്കു നല്‍കി.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്കു വാങ്ങുമെന്ന ഉറപ്പും സഹകരണ സംഘങ്ങള്‍ പാലിച്ചു. പച്ചക്കറിക്ക് രാജ്യത്ത് ആദ്യമായി താങ്ങുവില ഏര്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന സര്‍ക്കാര്‍ സഹകരണ മേഖല വഴി കാര്‍ഷിക രംഗത്ത് കാര്യമായ ഇടപെടലുകളും നടത്തി.

കാര്‍ഷിക രംഗത്ത് ഐടി അധിഷ്ഠിത സേവന ശൃംഖല സ്ഥാപിക്കും. കൃഷിക്കാരുടെ മുതല്‍ വിപണന കേന്ദ്രങ്ങളുടെ വരെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള ശൃംഖല സ്ഥാപിക്കുന്നതോടെ വലിയൊരു കുതിച്ചു ചാട്ടം ഇക്കാര്യത്തിലുണ്ടാകും. ഇത്തരത്തില്‍ സഹകരണ മേഖലയുടെ സമഗ്രമായ ഇടപെടലിന്റെ തുടര്‍ച്ചയാണ് യുവജന സഹകരണ സംഘങ്ങള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed