തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി.

സെപ്റ്റംബര്‍ 21 വരെയാണ് നീട്ടിയത്. ജയിലുകളില്‍ കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്തത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.

നേരത്തെ കൊവിഡ് പകരുന്നത് മുന്നില്‍ക്കണ്ട് കൊണ്ട് 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര കുറ്റവാളികള്‍ അല്ലാത്തവരെ പരോള്‍ നല്‍കി വീടുകളിലേക്ക് അയച്ചിരുന്നു.

അതേസമയം,രോഗം പകരുന്നത് മുന്നില്‍ കണ്ട് സന്ദര്‍ശകര്‍ക്ക് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ എല്ലാ ജയിലുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *