എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു; യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല: വി.ഡി. സതീശന്‍

കൊച്ചി: യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശന്‍  പ്രതികരിച്ചു.

ക്രിയാത്മക രാഷ്ട്രീയ വേദിയായി യുഡിഎഫിനെ മാറ്റാനുള്ള ചര്‍ച്ചയാണ് നടന്നത്. രാഷ്ട്രീയമായി ശ്രദ്ധിക്കുന്ന മുന്നണിയായി യുഡിഎഫിനെ സമയബന്ധിതമായി മാറ്റും. സെപ്റ്റംബര്‍ 22ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തും. എല്ലാ ഘടകകക്ഷികളുടെയും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് പരിശോധിക്കും. ഘടകകക്ഷി ബന്ധം സജീവമാക്കാന്‍ നിരന്തരം ഉഭയകക്ഷി ചര്‍ച്ച നടത്തും.

സംസ്ഥാന ഏകോപന സമിതിയും ജില്ലാ-നിയോജക മണ്ഡലം തലത്തില്‍ ഏകോപന സമിതിയുമാണ് യുഡിഎഫില്‍ ഇപ്പോഴുള്ളത്. പഞ്ചായത്ത് മണ്ഡലം തലത്തില്‍ ഏകോപന സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായതായി അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *