കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തേക്ക് വാക്സിനേഷന്‍ നിര്‍ത്തിവച്ചു

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപട്ടികയിലുള്ളത് 251 പേരെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍. ഇവരില്‍ 38 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.

രോഗ ലക്ഷണമുള്ള 11 പേരില്‍ എട്ട് പേരുടെ സാംപിളുകള്‍ പൂനെ എന്‍ഐവിയിലേക്ക് പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു. സമ്ബര്‍ക്കപട്ടികയിലുള്ള 251 പേരില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍. 251 പേരില്‍ ഹൈ റിസ്ക് ആയിട്ടുള്ളത് 30 ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 54 പേരാണെന്നും മന്ത്രി വ്യക്തമാക്കി.

രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ നില സ്ഥിരതയോടെ തുടരുന്നതായും ആര്‍ക്കും രോഗ ലക്ഷണം വര്‍ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ ഇന്ന് രാത്രി മുതല്‍ മെഡിക്കല്‍ കോളേജില്‍ സാംപിളുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം സജ്ജമാവുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed