തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണ കടത്ത്; ഒരാള്‍ പിടിയിലായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണ കടത്ത്. ഒരു കിലോ സ്വര്‍ണം കടത്തിയെന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപം പുലിപ്പാറ കുന്നില്‍ വീട്ടില്‍ അല്‍അമീ(24)നാണ് ഒരു കിലോ സ്വര്‍ണം കടത്തിയത്.

മലദ്വാരത്തില്‍ ഒളിപ്പിച്ചു സ്വര്‍ണ്ണം കൊണ്ടുവന്ന കാര്യം അല്‍ അമീന്‍ സമ്മതിച്ചു.മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്ന സ്വര്‍ണം കണ്ണൂര്‍ സ്വദേശി സാബിത്തിന് നല്‍കിയതെന്നാണ് അല്‍ അമീന്റെ മൊഴി. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റംസിന് കത്ത് നല്‍കി.

കഴിഞ്ഞ മാസം 13 നാണ് ദുബായിയില്‍നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നത്. വിമാനത്താവളത്തില്‍നിന്ന് അല്‍ അമീന്‍ മുങ്ങുകയായിരുന്നു.

തങ്ങളുടെ കുറച്ചു സ്വര്‍ണം അല്‍അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും മലപ്പുറത്തു നിന്നു വന്നവര്‍ വീട്ടുകാരോടു പറഞ്ഞു. സംഘം മടങ്ങിയ ഉടന്‍ ബന്ധുക്കള്‍ അല്‍അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച്‌ വലിയതുറ പൊലീസില്‍ പരാതി നല്‍കി. അല്‍ അമീന്റെ രക്ഷിതാക്കള്‍ കൂലിപ്പണിക്കാരാണ്. മലപ്പുറം സ്വദേശിയുടെ വിദേശത്തുള്ള കടയിലാണ് അല്‍അമീന്‍ ജോലി ചെയ്യുന്നത്.

കരിപ്പൂര്‍ മോഡല്‍ സംഭവം തിരുവനന്തപുരത്തും നടന്നതായി അധികൃതര്‍ സംശയിച്ച്‌ അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. 13ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചു. വാഹനം ഇരിട്ടി സ്വദേശിയുടേതാണെന്നു കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ടതായും ഫോണ്‍ രേഖകളില്‍ നിന്നു കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അല്‍ അമീന്‍ വീട്ടിലെത്തിയ വിവരം അറിഞ്ഞ് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *