ജനാധിപത്യം രാജ്യത്തിന്റെ പൈതൃകമാണ്: അമിത് ഷാ

ന്യൂഡല്‍ഹി: ജനാധിപത്യം ഭാരതത്തിന്റെ മുഖമുദ്രയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് രാജ്യം ജനാധിപത്യമായത് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോ ഓഫ് പൊലീസ് റിസേര്‍ച്ച്‌ ആന്റ് ഡെവലപ്‌മെന്റിന്റെ 51-ാംസ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ പണ്ട് പഞ്ച പരമേശ്വരന്മാര്‍ ഉണ്ടായിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദ്വാരകയില്‍ യാദവരും ജനങ്ങള്‍ക്ക് തുല്യാവകാശം കൊടുത്തുകൊണ്ടുള്ള ഭരണം കാഴ്ചവെച്ചു. ബീഹാറിലും ജനാധിപത്യ ഭരണം നടത്തിയിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ജനാധിപത്യം ഇന്ത്യയ്‌ക്ക് ഇന്നോ ഇന്നലെയോ ലഭിച്ച സ്വത്തല്ല. രാജ്യത്തിന്റെ പൈതൃകവും കരുത്തുമാണ് ജനാധിപത്യം’- അമിത് ഷാ പറഞ്ഞു.

ഇന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭ്യൂഹങ്ങള്‍ പറഞ്ഞുപരത്തുന്ന തരത്തിലുള്ള ക്യാമ്ബെയിനുകളാണ് സമൂഹത്തില്‍ നടക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നും സംഭവിക്കുന്ന വീഴ്ചകള്‍ എടുത്ത് കാണിക്കുകയും നല്ല കാര്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലായും കണ്ടുവരുന്നത്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വെച്ച്‌ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ കഷ്ടപ്പാട് ജനങ്ങള്‍ മനസിലാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed