കോണ്‍ഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു.

തിരുവനന്തപുരം എകെജി സെന്ററില്‍ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ കണ്ടാണ് അദ്ദേഹം സിപിഎമ്മിനൊപ്പം ചേരുമെന്ന് അറിയിച്ചത്. പ്രശാന്തിനെ എ വിജയരാഘവന്‍ സ്വാഗതം ചെയ്തു. ഒരു ഉപാധിയും കൂടാതെയാണ് സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. മതനിരപേക്ഷ പാര്‍ട്ടിയെന്ന നിലയിലാണ് സിപിഎമ്മില് ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനസ്സമാധാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതായും വിജയരാഘവന്‍ വ്യക്തമാക്കി. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *