നോക്കുകൂലി കേരളത്തില്‍ നിന്ന് തുടച്ച്‌ നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്ന സമ്ബ്രദായം കേരളത്തില്‍ നിന്ന് തുടച്ച്‌ നീക്കണമെന്ന് ഹൈക്കോടതി.

കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്ബ്രദായമെന്നും കേരളത്തെക്കുറിച്ച്‌ തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, പക്ഷേ അത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി.

നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ വിമര്‍ശനം. നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹര്‍ജികള്‍ സംസ്ഥാനത്ത് കൂടി വരികയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *