ഭീകരത വളര്‍ത്താനുള്ള അഫ്ഗാന്റെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : ഭീകരത വളര്‍ത്താനുള്ള അഫ്ഗാന്റെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി ഇന്ത്യ.

അഫ്ഗാന്റെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

ഭീകരതയും, ഭീകരരെയും കയറ്റി അയക്കാനുള്ള മണ്ണായി താലിബാന്‍ അഫ്ഗാനിസ്താനെ ഉപയോഗിക്കരുത്. ഏത് തരത്തിലുള്ള സര്‍ക്കാരാണ് അഫ്ഗാനില്‍ രൂപീകരിക്കാനിരിക്കുന്നതെന്ന് ഇന്ത്യയ്‌ക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളൊന്നും തന്നെ അറിയിക്കാനില്ലെന്നും വിദേശകാര്യ വക്താവ്‌ ബാഗ്ചി പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാബൂളിലെ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ തന്നെ ദേവീ ശക്തി ദൗത്യം ആരംഭിക്കും. നിലവില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗം ഇന്ത്യക്കാരും അഫ്ഗാന്‍ വിട്ടുവെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *