പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. സെപ്തംബര്‍ ആറിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റന്നാള്‍ ആയിരുന്നു നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

ട്രയല്‍ അലോട്ട്മെന്റ് ഏഴാം തീയതിയില്‍ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ല്‍ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *