ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.വാക്സിന്‍ സ്വീകരിച്ചവരും മാസ്ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകള്‍ വലിയ തോതില്‍ ഒത്തുകൂടാതെ ദീപാവലി, ഗണേഷ് ചതുര്‍ഥി പോലുള്ള ആഘോഷങ്ങള്‍ വീട്ടില്‍ ആഘോഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും നിയന്ത്രിതമായി ആഘോഷിക്കണമെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *