തിരുവനന്തപുരത്ത് 2440 പേര്‍ക്ക് കൂടി കോവിഡ്‌

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 2440 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1501 പേര്‍ രോഗമുക്തരായി. 15.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 16273 പേര്‍ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2330 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. പുതുതായി 2185 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 403 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 35205 ആയി.

Leave a Reply

Your email address will not be published. Required fields are marked *