മക്കളെ ചേര്‍ത്തുനിര്‍ത്തി തീ കൊളുത്തി; അമ്മയും മരിച്ചു

അങ്കമാലി: മക്കള്‍ക്കൊപ്പം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി തുറവൂര്‍ പെരിങ്ങാംപറമ്ബ് ഇളന്തുരുത്തി പരേതനായ അനൂപിന്‍െ്‌റ ഭാര്യ അഞ്ജു(29) ആണ് മരിച്ചത്. മക്കളായ ആതിര(7), അനൂഷ്(3) എന്നിവര്‍ ആശുപത്രിയില്‍ എത്തുന്നതന് മുന്നേ മരിച്ചിരുന്നു.

ഒന്നര മാസം മുമ്ബ് അഞ്ജുവിന്‍െ്‌റ ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഇതേതുടര്‍ന്ന് അഞ്ജു മാനസിക ബുദ്ധിമുട്ടിലായിരുന്നതായി സമീപവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *