ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു.

കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ലായെന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. കിടപ്പുരോഗികള്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് പകരം ആളെ ഏര്‍പ്പാടാക്കി കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് വരെ 85,99,221 കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമുഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 കിറ്റുകള്‍ ഉള്‍പ്പെടെ 86,09,395 ഓണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

വിവിധ കാരണങ്ങളാല്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ മൂന്നിനകം കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ഡി.എസ്.ഒ, ടി.എസ്.ഒ ഓഫിസുകളുമായി ബന്ധപ്പെടാമെന്നും ഇതിനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed