ഇന്ത്യയുമായി സുഹൃത് ബന്ധം ആഗ്രഹിക്കുന്നു: താലിബാന്‍

ദോഹ: ഇന്ത്യയുമായി അഫ്ഗാനിസ്താന്‍ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വിദേശകാര്യ മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസായി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തില്‍ പക്ഷം പിടിക്കില്ല. അയല്‍രാജ്യങ്ങളുമായി മാത്രമല്ല, ലോകരാജ്യങ്ങളുമായി നല്ല ബന്ധമാണ് താലിബാന്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍ സേന 20 വര്‍ഷം ഇവിടെയുണ്ടായിരുന്നു അവര്‍ പിന്‍വാങ്ങി. അമേരിക്കയും നാറ്റോയുമായി നല്ല ബന്ധം താലിബാനുണ്ടായിക്കും. അഫ്ഗാനിസ്താന്റെ പുനരുദ്ധാരണത്തിന് അവര്‍ മുന്നോട്ടുവരുമെന്നാണ് താന്‍ കരുതുന്നത്. അതുപോലെ തന്നെയാണ് ഇന്ത്യയോടുമുള്ള സമീപം. ഇന്ത്യയുമായുണ്ടായിരുന്ന സൗഹാര്‍ദ്ദപരമായ സാംസ്‌കാരിക, സാമ്ബത്തിക ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി മാത്രമല്ല, താജിക്കിസ്താന്‍, പാകിസ്താന്‍, ഇറാന്‍ എന്നിവരോടും അതേസമീപനം തന്നെയായിരുക്കുമെന്നും ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസായി പറഞ്ഞു. ദോഹയില്‍ നിന്നും മാധ്യമങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയോട് താലിബാന്‍ ശത്രുതാമനോഭാവം പുലര്‍ത്തുമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്. അത്തരമൊരു പ്രസ്താവനയോ സൂചനയോ താലിബാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എല്ലാ അയല്‍രാജ്യങ്ങളുമായി തനല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. അഫ്ഗാന്‍ ഇന്ത്യയടക്കം അയല്‍രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാകില്ല. അഫ്ഗാന്റെ ചരിത്രമതാണ്. ഇന്ത്യയും പാകിസ്താനുമായി നാളുകള്‍ നീണ്ട തര്‍ക്കമുണ്ട്. അവര്‍ അഫ്ഗാനെ അവരുടെ തര്‍ക്കത്തില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് കരുതുന്നത്. ഇരുകൂട്ടര്‍ക്കും സുദീര്‍ഘമായ അതിര്‍ത്തികളുണ്ട്. അവര്‍ക്ക് അവടെ ഏറ്റുമുട്ടാം. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഫ്ഗാനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. അതുപോലെതന്നെ, അഫ്ഗാന്റെ മണ്ണ് മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കാനും ആരെയും അനുവദിക്കില്ലെന്നും ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസായി പറഞ്ഞു.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ മുന്‍പ് പരിശീലനം നേടിയ ആളുകൂടിയാണ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസായി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ആരുമായും ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed