കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക താന്‍ നല്‍കിയെന്ന തരത്തില്‍ കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി.

ചര്‍ച്ചയില്‍ പ്രാഥമികമായി വന്ന പേരുകള്‍ താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലിസ്റ്റായി കൊടുത്തിട്ടില്ല. മുന്‍കാലങ്ങളില്‍ തീരുമാനം എടുക്കുമ്ബോള്‍ എല്ലാവര്‍ക്കും സ്വീകാര്യമാകാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചര്‍ച്ച നടത്തി എന്നു സ്ഥാപിക്കാന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചത് ശരിയോ എന്നത് ഓരോരുത്തരുടെയും സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന്, ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചിലര്‍ക്ക് അതു ശരിയായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം അതു തെറ്റായ നടപടിയാണ്.

പിന്നീടു കാണാം എന്നു പറഞ്ഞാണ് ചര്‍ച്ച പിരിഞ്ഞത്. അതിനു ശേഷം ചര്‍ച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മൂന്നോ നാലോ പുനഃസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed