എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

പാലക്കാട്: പാലക്കാട്ടെ മുതിര്‍ന്ന കോണ്‍​ഗ്രസ്​ നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിടുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ്​ തീരുമാനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

മുന്‍ ആലത്തൂര്‍ എംഎല്‍എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്​ പ്രസിഡന്‍റായിരുന്നു. മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്​, നിയമസഭ തിരഞ്ഞെടുപ്പ്​ സമയത്ത്​ സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *