നെടുമ്പാശ്ശേരിയില്‍ 25 ലക്ഷംരൂപയുടെ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.

എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിയ്‌ക്കുള്ളിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്. 450 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ അനധികൃതമായി കടത്തികൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed