പ്ലസ് വണ്‍ പരീക്ഷ നീട്ടണമെന്ന് കെ.എസ്​.യു

കോഴിക്കോട്: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ നടത്താനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ നീട്ടണമെന്ന് കെ.എസ്.യു. ബി.ടെക് പരീക്ഷയെഴുതിയ പല വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും പഠനം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്.

പരീക്ഷ നടത്തിപ്പില്‍ പിടിവാശി ഒഴിവാക്കി വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചശേഷം മാത്രമേ നടത്താവൂ. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും വാര്‍ത്തസമ്മേളനത്തില്‍ അഭിജിത്ത് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം മൗലിക അവകാശമായ രാജ്യത്ത് ഒന്നര കൊല്ലത്തിലധികമായി നിരവധി വിദ്യാര്‍ഥികള്‍ നിലവിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനത്തിന് പുറത്താണ്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തില്‍ ആഗ്രഹിക്കുന്ന കോഴ്സിന് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് മലബാര്‍ ജില്ലകളിലുള്ളത്. ചരിത്രം തിരുത്തുന്ന സംഘ്​പരിവാര്‍ നടപടിക്കെതിരെ കെ.എസ്.യു കാമ്ബയിന്‍ സംഘടിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ കോഴിക്കോട് ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.ടി. നിഹാല്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *