ബംഗ്ലദേശില്‍ ബോട്ട്​ ചരക്കു കപ്പലിലിടിച്ച്‌​ 21 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലദേശില്‍ ബോട്ട്​ ചരക്കു കപ്പലിലിടിച്ച്‌​ 21 പേര്‍ മരിച്ചു.നിറയെ യാത്രക്കാരുമായി പോയ ബോട്ട്​ മണല്‍ കയറ്റിവന്ന ചരക്കു കപ്പലിലിടിക്കുകയായിരുന്നുനിരവധി പേരെ കാണാതായി.

കിഴക്കന്‍ ബംഗ്ലദേശിലെ ബിജോയ്​നഗറിലെ തടാകത്തിലാണ്​ സംഭവം. 60 യാത്രക്കാരുമായി പോയ ബോട്ട്​ വെള്ളിയാഴ്​ചയാണ്​ മറിഞ്ഞത്​.

100 ഓളം പേര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്​. ചരക്കുകപ്പലിന്റെ അറ്റം തട്ടിയ ഉടന്‍ മറിഞ്ഞ ബോട്ടിനടിയില്‍പെട്ട 21 മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്​. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *

You may missed