അയ്യന്‍കാളിയുടെ 158-ാം ജയന്തി ദിനം ആചരിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യന്‍കാളിയുടെ 158-ാം ജയന്തി ദിനം ആചരിച്ചു.

വെള്ളയമ്ബലം സ്‌ക്വയറിലുള്ള അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.

പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി, എം.പിമാരായ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എം.എല്‍.എമാരായ വി.ശശി, അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ഡോ.കെ.എസ്.റീന മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed