തിരുവനന്തപുരത്ത് 2360 പേര്‍ക്കു കൂടി കോവിഡ്‌

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 2360 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1571 പേര്‍ രോഗമുക്തരായി. 14 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 12853 പേര്‍ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2289 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുതുതായി 3072 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1927 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29443 ആയി.

Leave a Reply

Your email address will not be published. Required fields are marked *