ഓണക്കിറ്റ് വിതരണം : റേഷന്‍ കടകള്‍ തിങ്കളാഴ്ച തുറക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഇതുവരെ പൂര്‍ത്തിയാക്കാത്ത കണ്ണൂര്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളും ആഗസ്ത് 31വരെ ഞായര്‍ ഒഴികെയുള്ള എല്ലാ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്ത് 31ന് അവസാനിക്കുന്നതിനാല്‍ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭ്യമാക്കുന്നത്തിനായാണ് തീരുമാനം. റേഷന്‍ കടകളില്‍ വിതരണത്തിനാവശ്യമായ കിറ്റുകള്‍ ലഭ്യമാക്കിയിട്ടിട്ടുണ്ട്.

എല്ലാ കാര്‍ഡ് ഉടമകളും കിറ്റുകള്‍ കൈപ്പറ്റണം. ഇത്‌ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. ഫോണ്‍ : ജില്ലാ സപ്ലൈ ഓഫീസര്‍ -9188527327, കണ്ണൂര്‍ -9188527408, തലശ്ശേരി -9188527410, തളിപ്പറമ്ബ് -9188527411, ഇരിട്ടി -9188527409

Leave a Reply

Your email address will not be published. Required fields are marked *