തിരുവനന്തപുരത്ത് 2255 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (27 ഓഗസ്റ്റ് 2021) 2255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1258 പേര്‍ രോഗമുക്തരായി. 13.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 12067 പേര്‍ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2150 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 6 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുതുതായി 2538 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1842 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 28298 ആയി.

Leave a Reply

Your email address will not be published. Required fields are marked *