കാബൂള്‍ വിമാനത്താവള സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു

കാബൂള്‍ : കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും.

28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടന്ന ആരോഗ്യ അധികൃതരുടെ റിപ്പോര്‍ട്ടിനെ താലിബാന്‍ തള്ളി . തങ്ങളുടെ ഭാഗത്തുള്ള ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ടുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസിന്റെ അഫ്ഗാനിലെ പ്രാദേശിക ഘടകമായ ഐ.എസ് ഖൊറാസന്‍ ഏറ്റെടുത്തു. ചാവേറാക്രമണമാണ് നടത്തിയതെന്ന് ഐ.എസ് ഖൊറാസന്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈന്യവുമായി സഹകരിക്കുന്നവരെയും വിവര്‍ത്തകരെയുമാണ് ലക്ഷ്യമിട്ടതെന്നും സംഘം അറിയിച്ചു. അതേസമയം, ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *