സ്വര്‍ണവില പവന് 160 രൂപ കൂടി, 35,520 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4440 രൂപയായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,793.68 ഡോളര്‍ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയര്‍ന്ന് 47,430 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

You may missed