കോവിഡ് വ്യാപനം: ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ചയുണ്ടാവുക. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.

ഞായറാഴ്ചകളിലുണ്ടായിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണിന് കഴിഞ്ഞ രണ്ടാഴ്ചയും ഇളവ് നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്തായിരുന്നു ഇളവ്. വരുന്ന ഞായറാഴ്ചയോടെ ഈ ഇളവ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് വ്യാപനം സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പ്രവര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ മന്ത്രി കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു.

“ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവര്‍ക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം,” മന്ത്രി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed