നിയമസഭാ സെക്രട്ടേറിയറ്റില്‍ നൂറിലേറെ പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം : നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്‌ ബാധിച്ചതായി റിപ്പോര്‍ട്ട്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ശേഷമാണ് ജീവനക്കാരില്‍ കോവിഡ്‌ പടര്‍ന്ന് പിടിച്ചതെന്ന് ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്‌ അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി ഉണ്ടാകാത്തത് സ്ഥിതി സങ്കീര്‍ണമാക്കി. കൂടുതല്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പകരാന്‍ കാരണമായി.

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *