നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

കോട്ടയം: നൗഷാദ് കാറ്ററിങ് ഗ്രൂപ്പ് ചെയര്‍മാന്‍ നൗഷാദ് അന്തരിച്ചു. പാചക വിദഗ്ധനും ചലചിത്ര നിര്‍മ്മതാവുമായിരുന്നു. 55 വയസായിരുന്നു .തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം . രണ്ടാഴ്ചമുമ്ബാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. നിരവധി ചാനല്‍ പരിപാടികളില്‍ അവതാരകനായിട്ടുണ്ട്.

ബ്ലെസി എന്ന സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിച്ച ‘കാഴ്ച’ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. നിര്‍മാണ രംഗത്ത് നൗശാദിന്റെ ആദ്യ സംരംഭമായിരുന്നു കാഴ്ച. പിന്നീട്, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ സിനിമകള്‍ കൂടി നിര്‍മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed