കടകംപള്ളി സഹകരണ ബാങ്കിന് മുൻപിൽ കോൺഗ്രസ് ധർണ നടത്തി

തിരുവനന്തപുരം: കോവിഡ് ധനസഹായമായി മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കായി സർക്കാർ നൽകി വരുന്ന ആയിരം രൂപയുടെ ധനസഹായവിതരണം വെട്ടുകാട് കടകംപളളി സഹകരണ ബാങ്ക് വഴി നൽകാതെ സി.പി.എം നേതാക്കളുടെ വിടുകളിൽ വച്ച് വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കടകംപള്ളി സഹകരണ ബാങ്കിന് മുൻപിൽ ധർണ നടത്തി.

ധർണ്ണ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ റ്റി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു .

വെട്ടുകാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ലെഡ്ഗർ ബാവ, കോൺഗ്രസ്സ് നേതാക്കളായ പ്രെഡിജോസഫ് , ഷാജി ഡിക്രൂസ് / സുരേന്ദൻ, ജ്യോതി ആൻഡ്രൂസ്, ഇഗ്നേഷ്യസ്, രാജൂ, ജോർജ്ജ്, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *