എ.പി. അബ്ദുല്ലക്കുട്ടി മതസ്​പര്‍ധ വളര്‍ത്തുന്നുവെന്ന്​​ ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. മതസപര്‍ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് പരാതി സമര്‍പ്പിച്ചത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നുവെന്നും ‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും അബ്ദുല്ലക്കുട്ടി ആക്ഷേപിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ താലിബാനിസം നടപ്പാക്കുകയാണ്​, ഐ.എസ് ബന്ധമാരോപിച്ചു കണ്ണൂരില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്ത യുവതികളെ റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്‌ലാമി ആണ്​ തുടങ്ങിയ ആരോപണങ്ങളും അബ്​ദുല്ലക്കുട്ടി ഉന്നയിച്ചിരുന്നു.

അബ്‌ദുള്ളക്കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ഹിന്ദുമുസ്ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലായിരുന്നു. വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും സ്പര്‍ദ്ധയും വളര്‍ത്തുന്നത് കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed