കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം: മരണം 15

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം. കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായാണ് വിവരം. അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണ്‌ ഇരട്ട സ്‌ഫോടനങ്ങളാണുണ്ടായത്. വീണ്ടും സ്‌ഫോഠനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലത്ത് വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വക്താവ് അറിയിച്ചു. അമേരിക്കയുടേയും ബ്രിട്ടിന്റേയും സൈനികര്‍ നിലയുറപ്പിച്ച സ്ഥലത്താണ് വൈകിട്ടോടെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഐ എസ് തീവ്രവാദികളാണെന്നാണ് സൂചന.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ ശേഷം കഴിഞ്ഞ 11 ദിവസമായി വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് രക്ഷതേടി നൂറ്കണക്കിന് പേരാണ് രക്ഷതേടി ഓരോ ദിവസവും എത്തുന്നത്. ഈ ഒരു സാഹചര്യത്തിലുണ്ടായ സ്‌ഫോടനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *