പുലയനാര്‍കോട്ട കെയര്‍ഹോമിലെ അന്തേവാസികള്‍ക്ക് ഓണസമ്മാനം നല്‍കി

തിരുവനന്തപുരം: പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ഹോമിലെ അന്തേവാസികള്‍ക്കുള്ള ഓണസമ്മാനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്തു.

തിരുവനന്തപുരം ചെറുവയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദചെപ്പ് ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങ്‌ സംഘടിപ്പിച്ചത്.

കെയര്‍ ഹോമില്‍ തന്നെ സംഘടിപ്പിച്ച പരിപാടിയില്‍ ഓണകോടിയുള്‍പ്പടെയുള്ള സ്‌നേഹോപഹാരം കെയര്‍ഹോം സുപ്രണ്ട് ബീനാജോര്‍ജിന് നല്‍കി കടകംപള്ളി സുരേന്ദ്രന്‍എം.എല്‍.എ  ഉദ്ഘാടനം ചെയ്തു

സൗഹൃദചെപ്പ് സെക്രട്ടറി .ജി.വിജയകുമാര്‍ ,ജോയിന്റ് സെക്രട്ടറി സുഗതന്‍, രക്ഷധികാരി കെ.കുമാരപിള്ള, പ്രസിഡന്റ് എസ്.രവീന്ദ്രന്‍നായര്‍, കെയര്‍ ഹോം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനില്‍ തമ്പി ,സിന്ധു, ആദിത്യശിവ, ട്രഷര്‍ അശോകന്‍ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍, എക്‌സിക്യൂട്ടീവ് അംഗം കെ.ജയകുമാരപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *