ബാങ്കുകള്‍ക്കായി ഇഎഎസ്‌ഇ 4.0 പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: 2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) നവീകരണ പദ്ധതിയായ ‘ഇഎഎസ്‌ഇ 4.O’ (എന്‍ഹാന്‍സ്ഡ് ആക്‌സസ് ആന്റ് സര്‍വീസ് എക്‌സലന്‍സ്) പ്രഖ്യാപിച്ച്‌ ധന മന്ത്രി നിര്‍മലാ സീതാരാമന്‍.

ദ്വിദിന മുംബൈ സന്ദര്‍ശനത്തിന് പിന്നാലെയാണ് ‘ഇഎഎസ്‌ഇ 4.O’ പദ്ധതിക്ക് തുടക്കംകുറിച്ചതായി അറിയിച്ചത്.

കറയറ്റ സ്മാര്‍ട്ട് ബാങ്കിങ് നടപ്പാക്കുകയാണ് പരിഷ്‌ക്കരണ അജണ്ടയിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. ബാങ്കുകളുടെ പ്രതിവര്‍ഷ സാമ്ബത്തിക പ്രകടനവും യോഗം വിലയിരുത്തി.

എല്ലാ ബാങ്കുകളും എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഏജന്‍സികളുമായും ഇന്‍ഡസ്ട്രി, കൊമേഴ്‌സ് ബോഡികളുമായും സമ്ബര്‍ക്കം പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. കയറ്റുമതിക്കാരുടെ ആവശ്യങ്ങള്‍ യാഥാസമയം അഭിമുഖീകരിക്കുവാന്‍ അതിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നുവരുന്ന ധാരാളം കമ്ബനികള്‍ക്ക് ഏറെ ഫണ്ടിംഗ് ആവശ്യമായി വരുന്നുണ്ട്. അത് സുഗമാക്കേണ്ടതുണ്ട്. ഇതിനായി ബാങ്കുകള്‍ സാങ്കേതിക വിദ്യയുടെ നേട്ടം പ്രയോജനപ്പെടുത്തണം. ഫിന്‍ടെക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കിഴക്കന്‍ പ്രദേശങ്ങളില്‍ കുന്നുകൂടുന്ന സിഎഎസ്‌എ നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രെഡിറ്റ് ഫ്‌ളോ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ മൊത്തത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. വിപണിയിലേക്കെത്തുവാനും ഫണ്ട് കണ്ടെത്തുവാനും അവ പര്യാപ്തമാണെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

തന്ത്രപരമായ മേഖലകളില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ബാങ്കുകളും സാമ്ബത്തിക സേവനങ്ങളും തന്ത്രപരമായ മേഖലകളായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ചുരുങ്ങിയ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്ബനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ ലയിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച്‌ ആലോചനകളിലാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഇന്ധന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ച്‌ ഇരിക്കേണ്ടിവരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed