നോക്കുകൂലി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്‌

കോഴിക്കോട്: നോക്കുകൂലി ക്രിമിനല്‍ കുറ്റമാണ്. അത് വച്ചു പൊറുപ്പിക്കില്ലെന്നും വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോല്‍സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ പാര്‍ക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം സെപ്റ്റംബറില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലുള്ള വ്യവസ്ഥകള്‍ ഉദാരമാക്കും.

ഓഗസ്റ്റ് 1 മുതല്‍ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തിലാകും. കോഴിക്കോട്ട് കെഎസ്‌ഐഡിസിയുടെ മേഖല കേന്ദ്രം തുടങ്ങും.മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *