ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി; പുതിയ നിയന്ത്രണങ്ങളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി.

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റു നിയന്ത്രങ്ങള്‍ അല്ലാതെ പുതുതായി നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റര്‍ പരിധി കണക്കാക്കുമ്ബോള്‍ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടുത്തും. WIPR എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം കര്‍ശനമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *