ട്രിവാന്‍ഡ്രം ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് ‘അന്നം സുകൃതം’ പദ്ധതിയുടെ ഭാഗമായി 101 പേര്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

 

കണ്ണേറ്റുമുക്ക് പീപ്പിള്‍സ് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പച്ചക്കറി കിറ്റ് വിതരണം പി.ഡി.ജി ജോണ്‍ ജി കൊട്ടാര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലയണ്‍ സി.ജി സഞ്ജയന്‍, ലയണ്‍ അഡ്വ. ജി.മന്‍മദന്‍നായര്‍, സെക്രട്ടറി ലയണ്‍ ഷാഹുല്‍ ആരിഫ്, സോണ്‍ ചെയര്‍മാന്‍ ലയണ്‍ രാജേഷ് സോമന്‍, ലയണ്‍ സതീഷ് വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *