വര്‍ക്ഷോപ്പ് തൊഴിലാളികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യം ലയണ്‍സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ഓണത്തിനോടനുബന്ധിച്ചു കോവിഡ് മൂലം അവശത അനുഭവിക്കുന്ന വര്‍ക്ഷോപ്പ് തൊഴിലാളികള്‍ക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വച്ചു നടന്ന ചടങ്ങില്‍ സോണ്‍ ചെയര്‍മാന്‍ ലയണ്‍ രാജേഷ് സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, ക്ലബ് പ്രസിഡന്റ് ലയണ്‍ വിനോദ് കുമാര്‍, ട്രെഷറര്‍ ലയണ്‍ ദീപു, ജോയിന്റ് സെക്രട്ടറി ലയണ്‍ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *