ഇന്ത്യക്കാരുടെ യാത്രാ വിലക്ക് പിന്‍വലിച്ച്‌ ഒമാന്‍

മസ്കറ്റ്:ഇന്ത്യക്കാര്‍ക്കുളള പ്രവേശന വിലക്ക് ഒമാന്‍ പിന്‍വലിച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോറിട്ടി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഒമാന്‍ ഇളവ് അനുവദിച്ചത്. ഒമാന്‍ അംഗീകൃത കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ വരുന്നതില്‍ തടസമില്ല. എന്നാല്‍ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാന്‍ പ്രവേശനാനുമതി നല്‍കുക.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പടെ 18 രാജ്യങ്ങളുടെ വിലക്കാണ് നീക്കിയത്. അടുത്തമാസം ഒന്നുമുതലായിരിക്കും പ്രവേശനം അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *