കര്‍ഷകര്‍ക്ക് സമരം ചെയ്യാം, എന്നാല്‍ റോഡ് തടയരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ എത്രയും വേഗം ഒരു തീരുമാനം എടുക്കണം എന്നും കോടതി പറഞ്ഞു. റോഡ് തടഞ്ഞുള്ള കര്‍ഷക സമരം പാടില്ലെന്ന് കര്‍ഷകരോട് സുപ്രീംകോടതി.

ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യയനായ ബഞ്ചിന്റെ നിരീക്ഷണം.

അടുത്ത മാസം ഇരുപതിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പ്രശ്‌നത്തിന് കേന്ദ്രസര്‍ക്കാര്‍, യുപി, ഹരിയാന സര്‍ക്കാരുകളും ചേര്‍ന്ന് പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആവശ്യത്തിന് സമയം അനുവദിക്കുന്നുവെന്നും പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പഞ്ചാബില്‍ കര്‍ഷകര്‍ വീണ്ടും പ്രതിഷേധിയ്ക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടന്‍ നല്‍കുക, കരിമ്ബിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച്‌ കരിമ്ബ് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *