തമിഴ്‌നാട്ടില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടി; തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ യോഗം അനുമതിനല്‍കി. 50 ശതമാനം സീറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed