രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ .

ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്നും ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

ഏഴ് ലക്ഷം നോണ്‍ ഐസുയു കിടക്കകള്‍ (ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ച് ലക്ഷം) 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *